റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘മുഗള്‍ രാജാക്കന്മാര്‍ എങ്ങനെ നമ്മുടെ ഹീറോകളാകും’ മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

September 15, 2020 - 3:49 pm

ന്യൂഡല്‍ഹി: മുഗള്‍ രാജാക്കന്മാരുടെ കാലത്തെ സാംസ്‌കാരിക സവിശേഷതകള്‍ വ്യക്തമാക്കുന്ന മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഗ്ര മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് നിര്‍മാണമാരംഭിക്കുന്ന മുഗള്‍ മ്യൂസിയത്തിന് അദ്ദേഹം പുതിയ പേര് പ്രഖ്യാപിച്ചത്. ഇതോടെ ‘മുഗള്‍ മ്യൂസിയം’ ശിവജി മ്യൂസിയമായി.

മുഗള്‍ രാജാക്കന്മാര്‍ എങ്ങനെയാണ് നമ്മുടെ ഹീറോകള്‍ ആകുകയെന്ന് അദ്ദേഹം ചോദിച്ചു. ശിവജി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ദേശീയ ബോധവും ആത്മാഭിമാനവുമാണ് നമ്മളില്‍ ഉണ്ടാവുക. യോഗി ആദിത്യനാഥ് പറഞ്ഞു.

മുഗള്‍ മ്യൂസിയത്തിന്റെ ശിലാസ്ഥാപനം 2016 ല്‍ അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവാണ് നിര്‍വഹിച്ചത്. താജ് മഹലിന്റെ കിഴക്കന്‍ കവാടത്തിന് അടുത്തുള്ള 6 ഏക്കറോളം സ്ഥലത്ത് സ്ഥാപിക്കാന്‍ പോകുന്ന മ്യൂസിയത്തില്‍ മുഗള്‍ കാലഘട്ടത്തിലെ സാംസ്‌കാരിക സവിശേഷതകള്‍ ആയുധങ്ങള്‍ വസ്ത്രങ്ങള്‍ എന്നിവയെല്ലാമാണ് ഒരുക്കുന്നത്.

ശിവജിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടതോടെ പദ്ധതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *