റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാറണ്ടില്ലാതെയുള്ള പരിശോധനയ്ക്കും അറസ്റ്റിനും അധികാരം: പുതിയ സേന രൂപികരിക്കാന്‍ യുപി

September 14, 2020 - 6:02 pm

ലക്നോ: കേന്ദ്ര പോലിസ് സേനയായ സിഐഎസ്എഫിന് സമാനമായ പുതിയ സേനാവിഭാഗം സംസ്ഥാനത്ത് രൂപവത്കരിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വാറണ്ടില്ലാതെയുള്ള പരിശോധനയ്ക്കും അറസ്റ്റിനും അധികാരമുള്ള സേനയാണ് വരുന്നത്. മജിസ്ട്രേറ്റില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ ഏതൊരാളേയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യുപിഎസ്എസ്എഫ് അംഗങ്ങള്‍ക്കുണ്ടായിരിക്കും. യുപി പോലിസിന്റെ പ്രത്യേക യൂനിറ്റായ പിഎസി (പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി)യില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും പ്രാഥമിക ഘട്ടത്തില്‍ യുപിഎസ്എസ്എഫ് പ്രവര്‍ത്തനം സജ്ജമാകുന്നത്.1,7,47,06 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ സേനയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കി വയ്ക്കുന്നത്.

സംസ്ഥാനത്തെ കോടതികള്‍, വിമാനത്താവളങ്ങള്‍, അധികാരസ്ഥാപനങ്ങള്‍, മെട്രോ, ബാങ്ക്, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണമാണ് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ് (യുപിഎസ്എസ്എഫ്) എന്ന പുതിയ വിഭാഗത്തിന്റെ പ്രധാന ചുമതല.എന്നാല്‍ യുപിഎസ്എസ്എഫിന് നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം ദുര്‍വിനിയോഗത്തിനിടയാക്കുമെന്ന് വിവിധതലങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വിമര്‍ശനത്തോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *