പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ പീഡിപ്പിച്ച 50 കാരന്‍ പോലീസ്‌ പിടിയില്‍

കണ്ണൂര്‍: 16 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 50 കാരന്‍ അറസ്റ്റിലായി. കണ്ണൂര്‍ തളിപ്പറമ്പ്‌ ബദരിയ്യ നഗറില്‍ വാടകയ്‌ക്ക താമസിക്കുന്ന ഞാറ്റുവയലില്‍ ഇബ്രാഹിം ആണ്‌ ‌ അറസ്‌റ്റിലായത്‌. 2020 സെപ്‌തമ്പര്‍ 10 വ്യാഴാഴ്‌ചയാണ്‌ സംഭവം .

പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ കാല്‌ വേദന മാറ്റാനെന്ന പേരിലാണ്‌ ഇബ്രാഹിം ഇവരുടെ വീട്ടിലെത്തിയത്‌. സിദ്ധനാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ്‌ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ പരാതി .തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തളിപ്പറമ്പ്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പോലീസ്‌ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. .

കോവിഡ്‌ പരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്‍റ് ‌ ചെയ്‌തു.

Share
അഭിപ്രായം എഴുതാം