റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൂങ്ങി മരിച്ച യുവതി സി പി എം പ്രവർത്തകയല്ല –ആനാവൂര്‍ നാഗപ്പന്‍.

September 11, 2020 - 2:52 pm

തിരുവനന്തപുരം: പാറശാലയില്‍ പാർട്ടി വക കെട്ടിടത്തിൽ തൂങ്ങി മരിച്ച ആശ എന്ന യുവതി സി പി എം പ്രവർത്തകയല്ല എന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. മരിച്ച നിലയിൽ കാണപ്പെട്ട യുവതി ഏരിയ കമ്മിറ്റി അംഗമല്ല. കുടുംബശ്രീയുടെ പ്രവര്‍ത്തക എന്ന നിലയില്‍ ഇവര്‍ സി.പി.എം അനുഭാവി മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കുടുംബശ്രീയില്‍ ആശയ്‌ക്ക് മെമ്പര്‍ഷിപ്പുണ്ട്. കുടുംബശ്രീയുടെ എല്ലാ പരിപാടികളിലും ആശ സജീവമായി പങ്കെടുക്കാറുണ്ട്. എന്നാൽ പാര്‍ട്ടി ഘടകങ്ങളിലൊന്നിലും ആശയ്ക്ക് മെമ്ബര്‍ഷിപ്പില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

പാര്‍ട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നിടത്തല്ല യുവതി മരിച്ചതെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി ഓഫീസ് പണിയാനായി വാങ്ങിയ സ്ഥലത്താണ് മരണം നടന്നത്. ആരും ഉപയോഗിക്കാതെ ആ സ്ഥലം കാടുപിടിച്ച്‌ കിടക്കുകയാണ്. ഒരു ബൈക്കിന് പോലും നേരെ പോകാന്‍ കഴിയാത്ത വഴിയാണ്. അവിടെ ആത്‌മഹത്യ നടന്ന സംഭവം രാവിലെയോടെയാണ് അറിഞ്ഞതെന്നും ആനാവൂര്‍ വിശദീകരിച്ചു.

ഇവര്‍ കുടുംബശ്രീ പ്രവർത്തകയായിരുന്നു. എന്നാൽ 10-9- 2020 വെള്ളിയാഴ്ച നടന്ന കുടുംബശ്രീ യോഗത്തിൽ പങ്കെടുത്തതായി അറിവില്ല. കമ്മിറ്റിയിൽ നേരിട്ട മനോവിഷമമാണ് ആശയുടെ മരണകാരണമെന്നുള്ള ബന്ധുക്കളുടെ ആരോപണത്തിൽ കഴമ്പില്ലെന്നും നാഗപ്പൻ പറഞ്ഞു. ഇന്നലെ രാത്രിയാണ് പാർട്ടി ഓഫീസിനായി എടുത്തിട്ട സ്ഥലത്തെ കെട്ടിടത്തിൽ ആശ തൂങ്ങി മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *