റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീറ്റ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ അവശേഷിക്കെ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

September 10, 2020 - 3:53 pm

ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷാര്‍ഥിയെ കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. അരിയലൂര്‍ ഇളന്തന്‍കുഴി സ്വദേശി വിഘ്നേഷാണ് (19) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 13-9-2020 ഞായറാഴച നീറ്റ് പരീക്ഷ നടക്കാനിരിക്കുകയാണ്. ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

വിഘ്നേഷ് ഇതിന് മുമ്പ് രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. അതിനാല്‍ തന്നെ നീറ്റ് പരീക്ഷയടുത്തതോടെ വിഘ്നേഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കരുതുന്നു. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *