എക്സൈസ് സർക്കിള്‍ ഇന്‍സ്പെക്ടർ അളവില്‍ കൂടുതല്‍ മദ്യവുമായി സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയില്‍

ചേർത്തല : 06-09-2020 ഞായറാഴ്ച ചേർത്തലയിൽ നടന്ന വാഹനപരിശോധനയിൽ എഴു ലിറ്റർ മദ്യവുമായി എക്സൈസ് സി ഐ ഷിബു പിടിയിലായി. തിരുവനന്തപുരം സ്വദേശിയാണ് ഷിബു , എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ തിരച്ചിലിലാണ് ആണ് ഇദ്ദേഹം പിടിയിലായത്.

തന്നെ കുടുക്കിയതാണെന്ന് ഷിബു അവകാശപ്പെടുന്നു. ‘തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയ തൻറെ പക്കൽ വിരമിച്ച എക്സൈസ് ഉദ്യോഗസ്ഥന് നൽകാനെന്ന പേരിൽ മദ്യം തന്നെ വിട്ടത് എറണാകുളം എക്സൈസ് സി ഐ ആണെന്ന് ഷിബു പറയുന്നു, ഓഫീസ് ജീവനക്കാരാണ് മദ്യം പാക്ക് ചെയ്ത് വാഹനത്തിൽ വച്ചത്. തിരുവനന്തപുരത്തെ എത്തിക്കാനായി ചില ഔദ്യോഗിക രേഖകളും കയ്യിൽ ഉണ്ടായിരുന്നു. തന്നു വിട്ട പാക്കറ്റിൽ എത്ര ലിറ്റർ മദ്യം ഉണ്ടായിരുന്നു എന്ന് ശ്രദ്ധിച്ചിരുന്നില്ല. താൻ മദ്യപിക്കുന്ന ആളല്ല. തൻറെ ഓഫീസിലെ ഉദ്യോഗസ്ഥന്മാരുമായി ചേർന്ന് ആരോ തന്നെ കുടുക്കിയതാണ്’ . ഷിബു കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം