റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19- പ്രതിദിന രോഗബാധയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത്

September 7, 2020 - 9:03 am

ന്യൂഡൽഹി: ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 90,633 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ഇന്ത്യ പ്രതിദിന രോഗബാധയിൽ ലോകത്ത് ഒന്നാമതായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,13812 ആണ്. ആകെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. ഒന്നാമത് അമേരിക്കയാണ്. ഇതേ നിരക്കിൽ രോഗികൾ വർദ്ധിക്കുകയാണെങ്കിൽ ഏറെ വൈകാതെ ആകെ രോഗികളുടെ എണ്ണത്തിലും രാജ്യം ഒന്നാമതാകും.

ഇന്നലെ മാത്രം 1065 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ ഇതോടെ 70626 ൽ എത്തി. 318086 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 862320 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 221012 രോഗികൾ ചികിത്സയിലുള്ള മഹാരാഷ്ട്രയാണ് ഇതിൽ ഏറ്റവും മുന്നിൽ. തൊട്ടുപിന്നിൽ ആന്ധ്രപ്രദേശ് ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *