ഏറ്റുമുട്ടൽ ഉണ്ടാക്കി കൊന്നു കളയാത്തതിനു നന്ദിയെന്ന് യുപി പോലീസിനോട് ഡോക്ടർ കഫീൽ ഖാൻ

അലഹബാദ്: വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് തന്നെ കൊന്നുകളയാത്തതിന് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിനോട് നന്ദി പറയുന്നതായി ഡോക്ടർ കഫീൽ ഖാൻ. അലഹബാദ് ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചതിനെ തുടർന്ന് മധുര ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ട ഉടൻ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ നിയമ പ്രകാരം 8 മാസം മുൻപ് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത കഫീൽഖാനെ കഴിഞ്ഞ ദിവസമാണ് അലഹബാദ് ഹൈക്കോടതി മോചിപ്പിച്ചത്.

2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത് കഫീൽഖാൻ നടത്തിയ പ്രസംഗം രാജ്യവിരുദ്ധവും വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞതുമാണ് എന്നായിരുന്നു ഉത്തർപ്രദേശ് പോലീസിൻറെ ആരോപണം. ബോംബെയിൽ അറസ്റ്റുചെയ്യപ്പെട്ട കഫീൽഖാനെ മധുരയിലെത്തിച്ച് ജയിലിൽ അടയ്ക്കുകയായിരുന്നു. കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിൽ അറസ്റ്റ് ചെയ്യപ്പെട്ട് കാൺപൂരിലേക്ക് കൊണ്ടു വരുന്നതിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇത് വ്യാജഏറ്റുമുട്ടൽ ആണെന്ന ആരോപണം ശക്തമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →