ന്യൂഡൽഹി: മോദി നിർമിത ദുരന്തങ്ങൾക്കിടയിൽ ഇന്ത്യ നട്ടംതിരിയുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് സാധൂകരിക്കുന്ന ആറ് പ്രധാന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ട്വിറ്ററിലൂടെയാണ് എണ്ണിയെണ്ണി പറഞ്ഞത് രാഹുൽ വിമർശനം ഉന്നയിച്ചത്.
- ചരിത്രത്തില്‍ ആദ്യമായി ജിഡിപി വളർച്ച നെഗറ്റീവ് 23.9 ശതമാനത്തിൽ
- നാല്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്ക്
- പന്ത്രണ്ട് കോടി തൊഴില്‍ നഷ്ടം
- സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജിഎസ്ടി കുടിശിക നല്‍കുന്നില്ല
- ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന വര്‍ധന
- അതിര്‍ത്തികളില്‍ വിദേശ ശക്തികളുടെ കടന്നു കയറ്റം
എന്നിങ്ങനെ ഇന്ത്യ നേരിടുന്ന വിപത്തുകൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ വിമർശിച്ചത്.



