ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖയിൽ ലംഘനം നടത്തിയത് ഇന്ത്യയാണെന്ന വാദവുമായി ചൈന രംഗത്തെത്തി. ആഗസ്റ്റ് 29, 30 തീയതികളിൽ ചൈനീസ് പട്ടാളം കിഴക്കൻ ലഡാക്കിൽ പാങ്കോങ് തടാകത്തിനു സമീപം നിയന്ത്രണരേഖ മറികടന്നതായി ഇന്ത്യൻ സൈന്യം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ മറുവാദം. കിഴക്കൻ ലഡാക്കിൽ അതിർത്തി സംഘർഷം കൂടുതൽ സങ്കീർണമാകുന്നതായാണ് ഇൻറർനാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കാനായി നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചർച്ചകൾ പുരോഗമിക്കവെയാണ് പ്രശ്നം വഷളാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്.



