റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അണ്ണുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ നാല്‌ ആര്‍എസ്‌.എസ്‌ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

September 1, 2020 - 11:43 am

മഞ്ചേശ്വരം:ആള്‍ക്കൂട്ട മര്‍ദ്ദനത്തേതുടര്‍ന്ന്‌ യുവാവ്‌ കൊല്ലപ്പെട്ടസംഭവ ത്തില്‍ നാല്‌ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കെദംകോട്ടയിലെ പ്രഭാകര (അണ്ണു 27) ആണ്‌ കൊല്ല പ്പെട്ടത്‌. 2020 ആഗസ്റ്റ്‌ 26 നായിരുന്നു കൊലപാതകം നടന്നത്‌.

മിയപദവ്‌ ബേരിക്ക കെദംകോട്ടിലെ എം ശിവപ്രസാദ്‌(32), സഹോദരന്‍ എം.ഉമേശ്‌(34), ബജങ്കളയിലെ എം.നന്ദേഷ്‌ (24) കെദുംകോട്ടിലെ കെ.ജനാര്‍ദ്ദനന്‍(49) എന്നിവരാണ്‌‌ അറസ്‌റ്റി ലായത്‌. സിഐ അനൂപ്‌ കുമാറും സംഘവും ചേര്‍ന്നായിരുന്നു അറസ്റ്റ്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ഇരുപതോളം പേര്‍ ചേര്‍ന്നാണ്‌ അണ്ണുവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്‌. മറ്റുപ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. അക്രമത്തിനുപയോഗിച്ച ആയുധങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.

അതേസമയം കൃപാകര കഞ്ചാവ്‌ ലഹരിയിലായിരുന്നെന്നും കത്രികയെടുത്ത്‌ പരാക്രമം കാട്ടിയതാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ്‌ നാട്ടുകാര്‍ പറയുന്നത്‌. അയല്‍വീട്ടിലെ ജിതേഷിനേയും ഉമേശിനേയും പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ക്കുനേരെ തിരിഞ്ഞുവെന്നുമാണ്‌പറയുന്നത്‌. ഹോട്ടല്‍ തൊഴിളിയായിരുന്ന കൃപാകര ചന്ദ്രശേഖരയുടേയും പുഷ്‌പാ വതിയുടെയും മകനാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *