മെസ്സിക്കായി യുവൻറസും, റൊണാൾഡോയൊടൊപ്പം മെസ്സിയെ കാണാനാകുമോ എന്ന ആകാംഷയിൽ ആരാധകർ

റോം: ബാഴ്സലോണ വിടാനൊരുങ്ങി നില്‍ക്കുന്ന മെസിയെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ചാമ്ബ്യന്മാരും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ളബുമായ യുവന്റസും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് .

രണ്ട് സൂപ്പര്‍ താരങ്ങളെ ഒരുമിച്ച്‌ കളത്തിലിറക്കാനുള്ള സുവര്‍ണാവസരമായാണ് യുവന്റസ് ഈ സാഹചര്യത്തെ കാണുന്നത്. അതേസമയം ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ് മെസിയെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ബാഴ്സലോണയില്‍ തന്റെ മുന്‍ പരിശീലകനായിരുന്ന പെപ് ഗ്വാര്‍ഡിയോളയുടെ സാന്നിദ്ധ്യമാണ് മെസിയെ സിറ്റിയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. നെയ്മര്‍ കളിക്കുന്ന ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയാണ് മെസിക്ക് വേണ്ടി വലവിരിച്ചു നില്‍ക്കുന്ന മറ്റൊരു ക്ളബ്.

അതേ സമയം മെസ്സിയ്ക്കു പോകാൻ വേണ്ടി എന്തെങ്കിലും വിട്ടു വീഴ്ച ഉണ്ടാകില്ലെന്ന് ബാഴ്സ പ്രഖ്യാപിച്ചു കഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →