റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

65 വയസുകാരനെ മരിച്ച നിലയില്‍ റോഡില്‍ കണ്ടെത്തി

August 30, 2020 - 1:21 pm

ചവറ: 65 കാരനായ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. തേവലക്കര പടിഞ്ഞാറ്റക്കര സനൂഷ്‌ ഭവനത്തില്‍ ഗോപിയാണ്‌‌ മരിച്ചത്‌. 2020 ശനിയാഴ്‌ച വൈകിട്ട്‌ മൂന്നുമണിയോടെയാണ്‌ ജഡം കണ്ടെത്തിയത്‌. പനയാര്‍ കാവിന്‌ സമീപം വഴിയരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവരം അറിഞ്ഞ പോലീസ്‌ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. ഗോപി വീട്ടുകാരുമായി പിണങ്ങി കഴിയുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *