റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേസന്വേഷണത്തില്‍ തുമ്പ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് പ്രതികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

August 29, 2020 - 11:24 am

കുട്ടനാട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികളായ മൂന്നുയുവാക്കളുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. 2019 ഏപ്രില്‍ 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. കാവാലം മൂര്‍ത്തിനട അമ്പലത്തിന് സമീപമുളള റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാതായിരുന്നു കേസ്. ഒരുവര്‍ത്തിലധികം കാലം അന്വേഷണം നടത്തിയിട്ടും പ്രതികളെക്കുറിച്ച് കാര്യമായ വിവരം ഒന്നും ലഭിക്കാഞ്ഞതിനാല്‍ ഇവരുടെ രേഖാചിത്രം തയ്യാറാക്കി പുറത്തുവിടുകയായിരുന്നു. പുളിങ്കുന്നം പോലീസാണ് രേഖാചിത്രം തയ്യാറാക്കിയത്.

സംഭവദിവസം ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ വീട്ടില്‍ നിന്നുമിറങ്ങി അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ പള്‍സര്‍ ബൈക്കിലെത്തിയ യുവാക്കളായ മൂന്നുയുവാക്കള്‍ ചേര്‍ന്ന് ശല്ല്യം ചെയ്യുകയും പിന്നീട് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ ചിത്രത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0477 22702222, 9497987061 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *