റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ ജില്ലയിലെ 27 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

August 26, 2020 - 4:39 pm

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 27 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി. വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ തലശ്ശേരി 5, 6, 23, ധര്‍മ്മടം 18, മുഴപ്പിലങ്ങാട് 10, 15, നടുവില്‍ 14, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10, 26, 37, ചെറുകുന്ന് 7, മട്ടന്നൂര്‍ 20, 30, ഏഴോം 3, മാട്ടൂല്‍ 8, തില്ലങ്കേരി 2, 19, കുറുമാത്തൂര്‍ 13, പേരാവൂര്‍ 13, മയ്യില്‍ 7, കൂടാളി 5, പരിയാരം 3, കല്ല്യാശ്ശേരി 16, പയ്യന്നൂര്‍ 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കതിരൂര്‍ 15, മട്ടന്നൂര്‍ 35, ആലക്കോട് 13 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7384/Containment-zone.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *