ഉത്തർ പ്രദേശ് : വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന ഏഴും, നാലും വയസുള്ള കുട്ടികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ഞായറാഴ്ച
ഉത്തർ പ്രദേശിലെ ബറേലിയിലായിരുന്നു സംഭവം. ബന്ധുക്കളായ കുട്ടികളിൽ ഏഴ് വയസുകാരൻ കത്തി കൊണ്ട് നാലു വയസുകാരൻ്റെ കഴുത്ത് മുറിക്കുകയായിരുന്നു.
കുട്ടികളുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
വിവരമറിഞ്ഞെത്തിയവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കുഞ്ഞിൻ്റെ നില ഗുരുതരമാണ്.
പരിക്കേറ്റ കുട്ടിയുടെ അമ്മ എഴ് വയസുകാരനെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും പിൻവലിച്ചു.
കളിക്കുന്നതിനിടെ കുട്ടികൾ തമ്മിൽ ഉണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഏഴ് വയസുകാരൻ കഴുത്ത് മുറിച്ച നാല് വയസുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.



