റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നഗ്ന ദൃശ്യങ്ങള്‍ വരുന്നതായി പരാതി.

August 25, 2020 - 9:41 am

മലപ്പുറം : ഓണ്‍ലൈന്‍ പഠനത്തിനായി സംഘടിപ്പിച്ചിട്ടുളള ക്ലാസുകളില്‍ നഗ്ന ദൃശ്യങ്ങള്‍ കടന്നു വരുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നു. വാട്‌സാപ്പ്‌ ഗ്രൂപ്പിലും ക്ലാസിലും ചേരാനായി അയക്കുന്ന ലിങ്കുകള്‍ വഴി കടന്നുകൂടുന്ന സാമൂഹ്യ വിരുദ്ധരാണ്‌ ഇത്തരം നഗ്ന ദൃശ്യങ്ങള്‍ കടത്തിവിടുന്നത്‌. മലപ്പുറം കുറ്റിപ്പുറത്താണ്‌ പരാതിക്കാധാരമായ സംഭവം. 2020 ആഗസ്റ്റ്‌ 17 മുതല്‍ 21 വരെയുളള ദിവസങ്ങളിലാണ്‌ ഒരാള്‍ ഇത്തരം ചിത്രങ്ങളും, സന്ദേശങ്ങളും അയച്ചത്‌. 21 ന്‌ ഇയാള്‍ സ്വയം നഗ്നതാ പ്രദര്‍ശം നടത്തുകയുംചെയ്‌തു .

സ്‌കൂള്‍ അധികൃതര്‍ ഇതു സംബന്ധിച്ച്‌ കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കി. കുട്ടികള്‍ വളരെയധികം മാനസീക സംഘര്‍ഷത്തിലാണെന്നും, ഈ പ്രശ്‌നത്തിന്‌ ഒരു പരിഹാരം ഉണ്ടാവാതെ ക്ലാസുകള്‍ നടത്തി കൊണ്ടുപോകാന്‍ ബുദ്ധി മുട്ടുളളതായും പോലീസിലും ചൈല്‍ഡ്‌ വെല്‍ഫെര്‍ കമ്മറ്റിക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

ഓണ്‍ലൈന്‍ പഠനത്തെ മാത്രം ആശ്രയിച്ചു‌ കഴിയുന്ന ഇക്കാലത്ത്‌ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്നത്‌ വളരെ ഗൗരവതരമായി കാണണമെന്നും കുറ്റക്കാര്‍ക്കെതിരെ ഐ.ടിആക്ട്‌ പ്രകാരം കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *