റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ എസുമായി ബന്ധമുള്ള ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

August 23, 2020 - 3:01 am

ന്യൂഡല്‍ഹി: 21-08-2020, ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ ഐഎസ് പ്രവർത്തകൻ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ബൽറാംപൂർ സ്വദേശി അബു യൂസഫ് എന്നറിയപ്പെടുന്ന മുഹമ്മദ് മുസ്താക്കിം ഖാൻ എന്നയാളെയാണ് ഡൽഹി പോലീസിനെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്. 15 കിലോ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്ന രണ്ട് പ്രഷർകുക്കർ ബോംബുകളും തോക്കും ആണ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഭീകരനെ 8 ദിവസം കസ്റ്റഡിയിൽ വിട്ടു. ഇയാൾക്ക് അഫ്ഗാനിസ്ഥാനിലെ ഐഎസ് കമാൻഡർ മാരുമായും കാശ്മീരി ഭീകരരുമായും ബന്ധമുണ്ട്. .

ഐ എസ് മായി ബന്ധമുള്ളതിൻറെ പേരിൽ ഒരു ഡോക്ടറെ കഴിഞ്ഞദിവസം ബാംഗ്ലൂരിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു അതിൽ നിന്ന് കിട്ടിയ വിവരത്തിനെ ആസ്പദമാക്കിയാണ് ഡൽഹി സ്പെഷ്യൽ അന്വേഷണം ആരംഭിച്ചത്. ധൌളകുവയിലും കരോൾബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്നായിരുന്നു സ്പെഷ്യൽ പോലീസിന് ലഭിച്ച രഹസ്യവിവരം. ഇനിയും അറസ്റ്റ് ഉണ്ടാകും എന്ന് പോലീസ് പറയുന്നു. ബോംബുകൾ നിർവീര്യമാക്കിയെന്ന് ഡൽഹി സ്പെഷ്യൽ പോലീസ് സെൽ ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് സിംഹ കുശ്വാഹ അറിയിച്ചു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *