ഓക്സ്ഫോർഡ് വാക്സിന്‍റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍ 17 കേന്ദ്രങ്ങളില്‍ തുടങ്ങി. ഇതും വിജയിച്ചാല്‍ ഡിസംബറോടെ കോവിഡിന് പ്രതിവിധി.

പൂനെ: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഓക്സ്ഫോർഡിന്‍റെയും വാക്സിനായ കൊവിഷീല്‍ഡിന്‍റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു. ഇത് അവസാനഘട്ടമാണ്.

‘ഓക്സ്ഫോർഡും പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും സംയുക്തമായി ഉൽപാദിപ്പിക്കുന്ന ‘കൊവിഷീൽഡ്’ എന്ന വാക്സിന്‍റെ അവസാന പരീക്ഷണ ഘട്ടം ആരംഭിച്ചു. രണ്ട് മാസം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിന് ശേഷം വിജയകരമായാൽ വിൽപ്പനയ്ക്കുള്ള അനുമതി ആവശ്യപ്പെടും. അനുമതി ലഭിച്ചാൽ ഡിസംബറോടെ വാക്സിൻ വിപണിയിലെത്തു’മെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ നമ്പ്യാർ മാധ്യമങ്ങളെ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന 17 ആശുപത്രിയിൽ 1500-ഓളം പേരിലാണ് പരീക്ഷണം നടത്തുന്നത്. ഏറ്റവുമധികം പരീക്ഷണ കേന്ദ്രങ്ങൾ മഹാരാഷ്ട്രയിലാണ്. തമിഴ്നാട്ടിൽ രണ്ട് കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. പരീക്ഷണത്തിന് രണ്ടുമാസം സമയമാണ് എടുക്കുക. ഇത് വിജയിച്ചാൽ ഡിസംബറോടെ വാക്സിൻ വിപണിയിലെത്തും. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് സൈനികർക്കും ആയിരിക്കും വാക്സിംഗ് എത്തിക്കുക. 2021 ജൂൺ മാസത്തോടെ എല്ലാവരിലേക്കും എത്തിക്കാൻ സാധിക്കും. 250 രൂപയാണ് ഇന്ത്യൻ വിപണിയിൽ ഈ വാക്സിൻ ലഭിക്കുന്നത്.

Share
അഭിപ്രായം എഴുതാം