കൊച്ചി: ദുൽഖർ സൽമാൻ നിർമിക്കുന്ന മണിയറയിലെ അശോകൻ്റെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മണിയറയിലെ അശോകൻ. വെയ് ഫെയ്‌ററിന്റെ ബാനറിൽ നിർമിക്കുന്നതിനൊപ്പം ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന് ഈ പേര് നിർദ്ദേശിച്ചത് രമേഷ് പിഷാരടിയാണ്. വിനീത് കൃഷ്ണൻ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രാഹകൻ സജാദ് കക്കു ആണ്. സംവിധായകനും ഛായാഗ്രാഹകനുമടക്കം ഒട്ടനവധി പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
അനുപമയും, ഗ്രിഗറിയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അനുപമ പരമേശ്വരൻ ഈ ചിത്രത്തിൽ സഹ സംവിധായികയായി പ്രവർത്തിച്ചു.