റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി

August 19, 2020 - 3:24 pm

ഇന്നലെ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഇടുക്കി : പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്നലെ നടത്തിയ തിരച്ചിലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.അശ്വന്ത് രാജ് (6), അനന്ത ശെല്‍വം (57) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട 9 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തിയത്.ദുരന്തഭൂമിയില്‍ നിന്നും വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇന്നലെയും ഊര്‍ജിതമായ തിരച്ചില്‍ ജോലികള്‍ നടന്നത്. പുഴയോരത്തും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ തുടര്‍ന്നു.മണ്ണിനടിയില്‍ മനുഷ്യ ശരീരം അകപ്പെട്ടിട്ടുണ്ടെങ്കില്‍ അവ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനത്തിന്റെ സഹായം  തിരച്ചില്‍ ജോലികള്‍ക്ക് ഉപയോഗപ്പെടുത്തി. ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്‌നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് തിരച്ചിലിന് ഉപയോഗപ്പെടുത്തിയത്.ചെന്നൈയില്‍ നിന്നുള്ള 4 അംഗ സംഘത്തെ ഇതിനായി എത്തിച്ചിരുന്നു.കഴിഞ്ഞ ദിവസം നായ്ക്കളുടെ  സഹായം തിരച്ചിലിനായി പ്രയോജനപ്പെടുത്തിയിരുന്നു.

 കഴിഞ്ഞ ദിവസത്തെ അപേക്ഷിപ്പിച്ച്  കാലാവസ്ഥ മോശമായതിനാല്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.വരും ദിവസങ്ങളില്‍ അനുകൂല കാലാവസ്ഥയാണെങ്കില്‍ ഡോഗ് സ്‌ക്വാഡും തിരച്ചിലില്‍ സജീവമാകും. ഡീന്‍ കുര്യാക്കോസ് എം.പി , എസ് രാജേന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി പെട്ടിമുടിയിലുണ്ട്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ  തിരച്ചില്‍ തുടരുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനം വകുപ്പ്  സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്. പ്രദേശവാസികളുടെ സഹായവും തിരച്ചില്‍ സംഘത്തിന് ലഭിക്കുന്നുണ്ട്. പെട്ടി മുടിയില്‍ ഇന്നലെ മഴ പെയ്തത് തിരച്ചില്‍ ജോലികള്‍ക്ക് നേരിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ദേവികുളം സബ് കളക്ടര്‍ എസ് പ്രേം കൃഷ്ണ, അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, ദേവികുളം തഹസില്‍ദാര്‍ ജിജി  കുന്നപ്പള്ളി എന്നിവരുമുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7220/Pettimudi-report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *