കൊച്ചി: കൊറോണ നിയന്ത്രണ പരിപാടികളുടെ ഭാഗമായി പോലീസിനെ പ്രയോജനപ്പെടുത്തി രോഗബാധിതരുടെ ഫോൺവിളികളും ബന്ധങ്ങളും പരിശോധിക്കുന്നത് സംബന്ധിച്ച നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യ മാക്കി. രോഗി ഫോണിലൂടെ ആരൊടൊക്കെ ആയി ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുക ഇല്ല. ഫോണിൻറെ ടവർ ലൊക്കേഷൻ മനസ്സിലാക്കുക മാത്രമേ പോലീസ് ചെയ്യുകയുള്ളൂ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കേസിലാണ് സർക്കാർ എതിർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് പൊലീസിന്‍റേയും സർക്കാരിന്‍റേയും നടപടി എന്ന് ആരോപിച്ചും ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടിയുമായിരുന്നു രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകിയത്.



