റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിബിഐക്ക് മുമ്പിൽ നുണ പറയുന്നത് പോലീസ് സൂപ്രണ്ടോ ഡിവൈഎസ്പിമാരോ?

August 17, 2020 - 4:07 pm

കൊച്ചി: നെടുങ്കണ്ടം സ്റ്റേഷനിൽ രാജേന്ദ്രൻ എന്ന കസ്റ്റഡി തടവുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ നടത്തുന്ന അന്വേഷണത്തിൽ ഡിവൈഎസ്പി മാരുടെ മൊഴിയും അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ടിന്‍റെ മൊഴിയും രണ്ടുവഴിക്ക്. രാജേന്ദ്രനെ കസ്റ്റഡിയിലെടുത്ത വിവരം തനിക്ക് അറിയുകയില്ലായിരുന്നു എന്നാണ് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന പി വി വേണുഗോപാൽ സിബിഐയോട് പറഞ്ഞത്. എന്നാൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന അബ്ദുൽ സലാം, കട്ടപ്പന ഡിവൈഎസ്പി ഷംസു എന്നിവർ നൽകിയ മൊഴിയിൽ കസ്റ്റഡി വിവരം ജില്ലാ പോലീസ് സൂപ്രണ്ടിനെ അറിയിച്ചിരുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. കസ്റ്റഡി മരണത്തിൻറെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ കഴിയാത്ത സ്ഥിതിയിലേക്ക് അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ട് വേണുഗോപാൽ ഇതോടെ എത്തിച്ചേർന്നിരിക്കുന്നു.

ഹജ്ജിന് പോകുന്ന ആവശ്യത്തിന് അവധി ചോദിക്കുവാൻ ഐ എസ് അബ്ദുൾ സലാം പോലീസ് സുഹൃത്തിനെ നേരിൽ കണ്ടിരുന്നു. അപ്പോഴാണ് രാജേന്ദ്രനെ കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചത്. രാജേന്ദ്രനെ കസ്റ്റഡിയിലെടുത്ത കാര്യം കായംകുളം സ്റ്റേഷൻ ചുമതലയുള്ള കട്ടപ്പന. ഡിവൈഎസ്പി ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു എന്നാണ് മൊഴി നൽകിയത്. നുണ പറയുന്നത് പോലീസ് സൂപ്രണ്ട് ഡിവൈഎസ്പി മാരോ എന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സിബിഐ. ഇതിൻറെ ഭാഗമായി നുണപരിശോധന നടത്തുവാനാണ് നീക്കം. ജില്ലാ പോലീസ് സൂപ്രണ്ട് ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ നുണപരിശോധന ഒഴിവാക്കാൻ ശ്രമം നടത്തി. ഡിവൈഎസ്പിമാർ സമ്മതം അറിയിച്ചു. മൂന്നുപേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കാൻ ഉള്ള അനുമതി തേടി കോടതിയിൽ സിബിഐ ഉടൻ അപേക്ഷ നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *