റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശ് ലഖീംപൂർ ജില്ലയില്‍ 13 വയസുകാരിയുടെ ക്രൂര കൊലപാതകം; കണ്ണുകള്‍ ചൂഴ്ന്ന് എടുത്തു, നാവു മുറിച്ചടുത്തു എന്ന് പിതാവ്; ഇത് തെറ്റായ മൊഴിയെന്ന് പോലീസ് അധികാരി

August 16, 2020 - 2:59 pm

ലഖീംപൂർ: ഉത്തർപ്രദേശിലെ ലഖീംപൂർ ഖീരി എന്ന സ്ഥലത്ത് 13 വയസ്സായ ബാലികയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. 14-08-2020 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ലഖീംപൂരിൽ ഈസാനഗർ പോലീസ് പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് ഈ ക്രൂരത നടന്നത്.

പട്ടികജാതി വിഭാഗത്തിൽപെട്ട 13 വയസ്സായ ബാലിക രാവിലെ 10 മണിക്ക് മല മൂത്രവിസർജ്ജനത്തിനായി അടുത്തുള്ള കൃഷിസ്ഥലത്തേക്ക് പോയി. അതിനുശേഷം കുട്ടി തിരിച്ചു വന്നിട്ടില്ല. വെള്ളിയാഴ്ച ഉച്ചയോടെ കുട്ടിയെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി പറഞ്ഞു. ബന്ധുക്കൾ എല്ലാ സ്ഥലങ്ങളിലും തിരച്ചിൽ തുടങ്ങി , അന്ന് വൈകുന്നേരത്തോടെ കരിമ്പിൻ തോട്ടത്തിൽ ഇടയിൽനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

മൃതശരീരം കിട്ടിയപ്പോൾ രണ്ട് കണ്ണുകളും ചൂഴ്ന്ന നിലയിലും നാവ് മുറിച്ചെടുത്ത നിലയിലുമായിരുന്നു എന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. എന്നാൽ ഈ മൊഴി സത്യമല്ലെന്നും ഇങ്ങനെയുള്ള സംഭവം ഉണ്ടായിട്ടില്ല എന്നും പോലീസ് പറയുന്നു. ഒരു ദുപ്പട്ട കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പ്രഥമ ദൃഷ്ടിയാൽ മനസ്സിലാക്കാൻ കഴിയും എന്നാണ് അഡീഷണൽ എസ് പി അരുൺകുമാർ സിംഗ് പറഞ്ഞത്.

എസ് പി സത്യേന്ദ്ര കുമാർ സംഭവസ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു. ബന്ധുക്കളുടെ മൊഴിയെടുത്തു. പിതാവിൻറെ മൊഴിപ്രകാരം സംശയം തോന്നിയ അതേ ഗ്രാമത്തിലെ സന്തോഷ് യാദവ്, സഞ്ജയ് ഗൗതം എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ലഭിച്ചത് പ്രതികളില്‍ ഒരാളുടെ കരിന്പിന്‍ തോട്ടത്തില്‍ നിന്നായിരുന്നു. ബലാത്സംഗം, കൊലപാതകം, ദേശീയ സുരക്ഷാനിയമം എന്അനിവനുസരിച്ചുള്ള കുറ്റം ചുമത്തി. പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *