റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ബാങ്കുകളിൽ ആൾക്കൂട്ടം

August 16, 2020 - 2:27 pm

.
കല്ലമ്പലം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുകയും രോഗികളുടെ എണ്ണം പ്രതിദിനം കൂടുന്ന സാഹചര്യം ഉണ്ടായിട്ടും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുവാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
പഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പ് അധികൃതർ ഇവിടങ്ങളിൽ എത്തുന്നില്ലന്ന് പരാതിയുണ്ട്.ബോധവത്ക്കരണം നടത്തുക മാത്രമാണ് മിക്കയിടത്തുമുള്ളത്. പരാതി നൽകിയാലും ആളുകൾ കൂട്ടം കൂടുന്നതിനെതിരെയോ, സാമൂഹിക അകലം പാലിക്കാത്തതിനെതിരെയോ നടപടികളെടുക്കുന്നില്ല.

ഇക്കഴിഞ്ഞ ദിവസം നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് അകത്തും പുറത്തും ഇടപാടുകാരുടെ വലിയ തിരക്കാണുണ്ടായത്. ഇവർ സാമുഹിക അകലം പാലിക്കുകയോ ചെയ്തില്ല. ബാങ്ക് അധികൃതരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുണ്ട്. സമുഹ വ്യാപനത്തിന് വഴിയൊരുക്കുന്ന ഇത്തരം നടപടിക്കെതിരെ നടപടി വേണമെന്നാണ് പൊതുവായ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *