റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

August 16, 2020 - 2:09 pm

കൊല്ലം: നായർകുളങ്ങര വടക്ക് ചെട്ടിശേരി കിഴക്കേതിൽ സന്തോഷ് (40) നെയാണ് ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്.
സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ, ചങ്ങൻകുളങ്ങര, പുതുക്കാട്ട് കിഴക്കേതിൽ പങ്കജ് (25) നെ കരുനാഗപ്പളളി പോലീസ് അറസ്റ്റ് ചെയ്തു.

2020 ആഗസ്റ്റ് ആറ് വ്യാഴാഴ്ച പുലർച്ചെ 1.30 നായിരുന്നു സംഭവം. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെപ്പറ്റി കരുനാഗപ്പള്ളി പോലീസ് അസി. കമ്മീഷ്ണര്‍ ബി. ഗോപകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പങ്കജ് പിടിയിലായത്. പരിക്കേറ്റ സന്തോഷ് ആശുപത്രിയിൽ ചികത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *