വാഷിങ്ടണ്‍: പടിഞ്ഞാറന്‍ സിറിയയില്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തിരിച്ച് വരവിന് ഒരുങ്ങുന്നതായി അമേരിക്ക.
സംഘടനയെ പിന്തുണയ്ക്കുന്ന ആളുകളാണ് ഇതിന് പിന്നിലെന്നും അമേരിക്കന്‍ സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ഇടങ്ങളിലാണ് അവര്‍ വീണ്ടും ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്നതെന്നും യുഎസ് കമാന്‍ഡര്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സിറിയയുടെ പടിഞ്ഞാറന്‍ മേഖല റഷ്യന്‍ പിന്തുണയോടെ സിറിയന്‍ ഭരണകൂടത്തിന്റെ സൈന്യമാണ് നോക്കുന്നത്. യുഎസ് സേനയുള്ളത് നോര്‍ത്ത്, കിഴക്ക് ഭാഗത്താണ് യുഎസ് സേനയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയില്‍നിന്നും ഇറാഖില്‍നിന്നും പൂര്‍ണമായും പിന്‍വാങ്ങേണ്ടിവന്നുവെങ്കിലും ഐഎസ് പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് കരുതാന്‍ പാടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എതിരാളികള്‍ ശക്തരായതുകൊണ്ട് അവര്‍ ബഡിയ പോലുള്ള മരുഭൂമിയിലേക്ക് പിന്‍വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവസരം ലഭിച്ചാല്‍ അവര്‍ തിരിച്ചുവരും. നേരത്തെ ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചെന്ന് പ്രചാരണമുണ്ടെങ്കിലും ഇറാഖില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് അമേരിക്ക ഉള്‍പ്പെടെ അവകാശപ്പെടുന്നത്. ഇതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.