കൊവിഡ് , മൻദീപ് സിംഗിന്റെ ആരോഗ്യനില തൃപ്തികരം

ബംഗളുരു: കൊവിഡ് ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ഹോക്കിതാരം മൻദീപ് സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

മൻദീപ് സിംഗ് ഉൾപ്പടെ ബംഗളുരു സായ് സെന്ററിലെ ആറ് ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നായകൻ മൻപ്രീത് സിംഗ് , സുരേന്ദർ കുമാർ, വരുൺ കുമാർ , കൃഷൻ ബഹദൂർ, ജസ്കരൺ സിംഗ് എന്നവരാണ് മറ്റ് രോഗ ബാധിതർ. മൻദീപ് ഒഴികെയുള്ളവർക്ക് രോഗലക്ഷണമില്ലാത്തതിനാൽ അവർ സായ് സെന്ററിൽ നിരീക്ഷണത്തിലാണ്.

ലോക് ഡൗൺ കാലത്ത് സായ് സെന്ററിലെ പരിശീലന ക്യാമ്പിലായിരുന്ന താരങ്ങൾ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ നാട്ടിലേക്ക് പോയിരുന്നു. മടങ്ങി വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ആറുപേർക്ക് രോഗം സ്ഥിരീകരിച്ചത്.

ഓഗസ്റ്റ് 20 ന് ആരംഭിക്കാനിരുന്ന പരിശീലന ക്യാമ്പ് ഇനി നീട്ടാനാണ് സാധ്യത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →