റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുശാന്തിന്റെ അച്ഛന്‍ നല്‍കിയ കേസിലെ ആരോപിത റിയചക്രബര്‍ത്തി ഒളിവില്‍ പോയെന്ന വാര്‍ത്ത തെറ്റെന്ന് പട്‌ന പോലീസ്

July 30, 2020 - 10:27 pm

പട്ന : അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ പിതാവ് കൃഷ്ണ കിഷോര്‍ സിംഗ് നടി റിയ ചക്രവര്‍ത്തിക്കും കുടുംബത്തിനും എതിരെ എഫ്ഐആര്‍ നല്‍കിയിരുന്നു. റിയ ഒളിവില്‍ പോയതായി അറിയിച്ചെങ്കിലും സെന്‍ട്രല്‍ പട്‌നയിലെ എസ്പി വിനയ് തിവാരി ഇക്കാര്യം നിരസിച്ചു. മധ്യമങ്ങളോട് സംസാരിച്ച തിവാരി പറഞ്ഞതിങ്ങനെയാണ്, ‘ ഈ സമയത്ത് മിസ് റിയ ചക്രബര്‍ത്തിയെ കണ്ടെത്താന്‍ പോലും ശ്രമിക്കുന്നില്ല. പ്രാഥമിക അന്വേഷണം നടക്കുന്നു. ചില അടിസ്ഥാന വസ്തുതകള്‍ പുറത്തുവരുന്നു, അന്വേഷണം മുന്നോട്ട് പോകുന്നു. ആവശ്യമെങ്കില്‍ ഞങ്ങള്‍ റിയയുമായി ബന്ധപ്പെടും. ‘

പട്നയിലെ രാജീവ് നഗര്‍ പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ റിയ 15 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് കൈമാറിയെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നും സിംഗ് ആരോപിച്ചു. റിയയ്ക്കും കുടുംബത്തിലെ ഇന്ദ്രജിത്, സന്ധ്യ, ഷോവിക് ചക്രബര്‍ത്തി, സാമുവല്‍ മിറാന്‍ഡ, ശ്രുതി മോദി എന്നിവരുള്‍പ്പെടെ 6 പേര്‍ക്കെതിരെ 406 (വഞ്ചന), 420 (വഞ്ചന), 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *