റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐസലേഷന്‍ വാര്‍ഡിലെ കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമം: ഡോക്ടര്‍ അറസ്റ്റില്‍

July 25, 2020 - 3:00 pm

ഉത്തര്‍പ്രദേശ്: കൊവിഡ് ബാധിച്ച് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. 30കാരനായ ഡോക്ടര്‍ തൂഫില്‍ അഹമ്മദാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ഇവിടത്തെ ദീന്‍ ദയാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയായ 28കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലെത്തിയ ഡോക്ടര്‍ രണ്ട് തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് ഇയാള്‍ ഡ്യൂട്ടിയിലായിരുന്നില്ല. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ പൊലീസാണ് അന്വേഷണം നടത്തുന്നതെന്നും ആശുപത്രി ചീഫ് സൂപ്രണ്ട് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *