റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് രോഗമുള്ളയാള്‍ 97 ആളുകള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്തു; 99 പേര്‍ക്കെതിരേ കേസ്

July 24, 2020 - 4:12 pm

കോഴിക്കോട്: കൊവിഡ് രോഗമുള്ളയാള്‍ 97 ആളുകള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്തു. മാറാട് ജുമ മസ്ജിദില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാര്‍ഥനയിലാണ് ഇയാള്‍ പങ്കെടുത്തത്. 28കാരനായ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ചയാണ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനാണ് പള്ളി സെക്രട്ടറി, പ്രസിഡന്റ്, 97 ആളുകള്‍ എന്നിവരുടെ പേരില്‍ കേസെടുത്തത്. പള്ളിയുടെ നിയന്ത്രണ ചുമതലയുള്ള റവന്യൂ വകുപ്പ് ജീവനക്കാരനെതിരേയും കേസ് എടുത്തിട്ടുണ്ട്. പ്രാര്‍ഥനയില്‍ പങ്കെടുത്ത മുഴുവന്‍ പേരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *