റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

സംസ്ഥാനത്ത് വ്യാഴാഴ്ച (23-07-2020) 1078 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 798 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച (23-07-2020) 1078 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 222 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 106 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 100 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 89 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 83 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 82 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 80 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 67 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 63 പേർക്കും, കണ്ണുർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 51 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 47 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 27 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 10 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 104 പേർ വിദേശത്ത് നിന്നും 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 798 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 432 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയിൽ നിന്നുള്ള 95 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 60 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 39 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 36 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 31 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 25 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 22 പേരുടെയും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 21 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 16 പേരുടെയും, കണ്ണുർ ജില്ലയിൽ നിന്നുള്ള 07 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 05 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *