റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധ്യപ്രദേശ് ഗവർണർ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. മുതിര്‍ന്ന ബി ജെ പി നേതാവു കൂടിയാണ് ലാല്‍ജി

July 21, 2020 - 9:28 am

ലഖ്‌നൗ : മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍(85) അന്തരിച്ചു. മുതിര്‍ന്ന ബി ജെ പി നേതാവു കൂടിയാണ് ലാല്‍ജി.അദ്ദേഹത്തിന്റെ മകന്‍ ആശുതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ രാവിലെ 5.30യ്ക്ക് ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈകുന്നേരം 4.30യ്ക്ക് സംസ്‌ക്കാരകര്‍മം നിര്‍വഹിക്കും.

ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളും മൂത്രതടസവും കാരണം ജൂണ്‍ 11-നാണ് ലാല്‍ജി ടണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് സ്ഥിതി വഷളായത്. അദ്ദേഹം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.

ലാല്‍ജി ടണ്ഠന്‍ കല്യാണ്‍ സിംഗിന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. പിന്നീട് മായാവതി മന്ത്രിസഭയില്‍ നഗരവികസന മന്ത്രിയായിരുന്നു. 2003-2007-ല്‍ പ്രതിപക്ഷനേതാവുമായിരുന്നു. 2009-ല്‍ ലഖ്‌നൗവില്‍ നിന്ന് ലോക്‌സഭാംഗമായി. 2018 ഓഗസ്റ്റ് മുതല്‍ 2019 ജൂലൈ വരെ അദ്ദേഹം ബിഹാര്‍ ഗവര്‍ണറായിരുന്നു.

ആശുതോഷ് ടണ്ഠനടക്കം മൂന്നു മക്കളാണുള്ളത്.

അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി തന്‍റെ ട്വിറ്റർ ഹാന്ഡി‍ലൂടെ ദുഃഖം രേഖപ്പെടുത്തി. “സമൂഹത്തെ സേവിക്കാനുള്ള അശ്രാന്ത പരിശ്രമങ്ങളിലൂടെ ശ്രീ ലാല്‍ജി ടണ്ഠന്‍ അനുസ്മരിക്കും. ഉത്തര്‍പ്രദേശില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഫലപ്രദമായ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം എല്ലായ്പ്പോഴും വ്യക്തിപരമായ ക്ഷേമത്തിന് പ്രാധാന്യം നല്‍കി. അദ്ദേഹം വിയാഗത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു.”

ടണ്ഠന്‍റെ നിര്യാണത്തില്‍ യോഗി ആദിത്യനാഥും തന്‍റെ അനുശോചനം അറിയിച്ചു. “മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ ലാല്‍ജി ടണ്ഠന്റെ നിര്യണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ മരണത്തോടെ രാജ്യത്തിന് ഒരു ജനപ്രിയനായ നേതാവിനേയും യോഗ്യതയുള്ള ഭരണാധികാരിയെയും ശക്തനായ ഒരു സാമൂഹിക പ്രവര്‍ത്തകനെയും നഷ്ടമായി. ലഖ്നൗവിന്റെ ആത്മാവായിരുന്നു അദ്ദേഹം. പിരിഞ്ഞുപോയ ആത്മാവിന്റെ സമാധാനത്തിനായി ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ദുഃഖിതരായ കുടുംബത്തിന് എന്റെ അനുശോചനം.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *