റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈയാഴ്ച ഭൂമിക്കുസമീപം ഉല്‍ക്കയും ഛിന്നഗ്രഹങ്ങളും വിരുന്നുവരുമെന്ന് നാസ

July 19, 2020 - 8:07 pm

ന്യൂഡല്‍ഹി: ഈ മാസം 24ന് വലിയൊരു ഉല്‍ക്ക ഭൂമിക്കുനേരെ വരുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വെളിപ്പെടുത്തുന്നു. ആസ്‌ട്രെറോയിഡ് 2020 എന്‍ഡി എന്നാണ് ശാസ്ത്രലോകം ഇതിനു പേരിട്ടിരിക്കുന്നത്. ഇതിന് 179 മീറ്റര്‍ നീളമുണ്ട്. ഭൂമിയുടെ 50,86,328 കിലോമീറ്റര്‍ അരികില്‍ക്കൂടി കടന്നുപോകും. മണിക്കൂറില്‍ 48,000 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം.

കൂടാതെ ഞായറാഴ്ച രണ്ട് ചെറിയ ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് സമീപത്തുകൂടി കടന്നുപോവുമെന്നും നാസ പറയുന്നു. 2016 ഡിവൈ 30, 2020 എംഇ 3 എന്നാണ് ഇവയ്ക്കു പേരിട്ടിരിക്കുന്നത്. മണിക്കൂറില്‍ 56,000 കിലോമീറ്ററാണ് 2016 ഡിവൈ 30ന്റെ വേഗം. 15 അടി വലുപ്പം മാത്രമേയുള്ളൂ ഇതിന്. ഇത് ഭൂമിയിടെ 34 ലക്ഷം കിലോമീറ്റര്‍ സമീപം വരുമെന്നാണ് നാസ പറയുന്നത്. 2020 എംഇ 3 ഭൂമിയോട് ഏറ്റവും അടുത്തുവരുന്നത് 21ന് പുലര്‍ച്ചെ 2.51നാണ്. ഇത് 56 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി കടന്നുപോവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *