റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ ജില്ലയിലെ പാനൂരും കുന്നോത്തുപറമ്പും പൂര്‍ണമായും അടച്ചിടും; 17 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

July 19, 2020 - 3:13 pm

കണ്ണൂര്‍: പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. തില്ലങ്കേരി- 10, പേരാവൂര്‍- 11, മട്ടന്നൂര്‍- 12, 17, കൂത്തുപറമ്പ- 20, കടമ്പൂര്‍- 2, ഇരിക്കൂര്‍- 4, ആന്തൂര്‍- 22, ചെറുതാഴം- 14, നടുവില്‍- 17, ഇരിട്ടി- 14, ശ്രീകണ്ഠാപുരം- 18, ചൊക്ലി- 15 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.

ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.

ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കോട്ടയം മലബാര്‍- 14, തൃപ്പങ്ങോട്ടൂര്‍- 16, പയ്യന്നൂര്‍- 21, കതിരൂര്‍- 2 എന്നീ വാര്‍ഡുകളും പാനൂര്‍ നഗരസഭയിലെയും കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തിലെയും മുഴുവന്‍ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

അതേസമയം, കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനിലെ 38, 53 ഡിവിഷനുകളും  ചിറക്കല്‍- 1, കതിരൂര്‍- 6, ചെറുകുന്ന്- 12, പിണറായി- 9, പെരളശ്ശേരി- 6, കുറ്റിയാട്ടൂര്‍- 13, ഏഴോം- 7, മാട്ടൂല്‍- 10, മാലൂര്‍- 5,  ശ്രീകണ്ഠാപുരം- 26, പെരിങ്ങോം വയക്കര- 12, തളിപറമ്പ- 34, മട്ടന്നൂര്‍- 25, രാമന്തളി- 10, മുഴപ്പിലങ്ങാട്- 9, ചൊക്ലി- 1, 5, ചെമ്പിലോട് 15, എന്നീ വാര്‍ഡുകളും നിയന്ത്രണങ്ങളില്‍ നിന്ന്  ഒഴിവാക്കി.

കര്‍ക്കിടക വാവിനോടനുബന്ധിച്ച് ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും കൂട്ടം ചേര്‍ന്ന് ബലിതര്‍പ്പണം  നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6273/new-containment-zones-kannur-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *