റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊഴിലാളികളുടെ ദൗര്‍ലഭ്യം: സൂറത്തിലെ സ്വര്‍ണവ്യാപാരികള്‍ പ്രതിസന്ധിയില്‍

July 11, 2020 - 3:07 pm

സൂറത്ത്(ഗുജറാത്ത്): കോവിഡ് മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സ്വര്‍ണതൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങിയതോടെ സൂറത്തിലെ സ്വര്‍ണവ്യാപാരികള്‍ പ്രതിസന്ധിയിലായി. സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും വ്യാപാരികള്‍ക്കു തിരിച്ചടിയായിട്ടുണ്ട്.

എഴുപത് ശതമാനം തൊഴിലാളികളും സ്വദേശത്തേക്ക് മടങ്ങിക്കഴിഞ്ഞെന്ന് സൂറത്ത് ജ്വല്ലറി അസോസിയേഷന്‍ സെക്രട്ടറി വിജയ് മാങ്കുക്കിയ പറഞ്ഞു. തൊഴിലാളികള്‍ ഏറിയകൂറും പശ്ചിമ ബംഗാളില്‍നിന്ന് ഉള്ളവരാണ്. തൊഴിലാളികളുടെ ദൗര്‍ലഭ്യവും സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറഞ്ഞതും തങ്ങളുടെ വരുമാനത്തെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യം ഇനിയും നീണ്ടുപോവുകയാണെങ്കില്‍ ജ്വല്ലറികള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ കോവിഡ് ബാധിച്ച് 2050 പേരാണ് ഇതുവരെ മരിച്ചത്. 40,500 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോക്ഡൗണ്‍ മൂലം കടകള്‍ ഏറെനാള്‍ തുറന്നില്ലെങ്കിലും സ്വര്‍ണത്തിന് അനുദിനം വില കയറിക്കൊണ്ടിരിക്കുകയാണ്. ഇതും വില്‍പ്പന മന്ദീഭവിക്കാന്‍ കാരണമായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *