റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂമിയുടെ അതിര് വരെ ആകാശനൗകയില്‍ പോവാം: പദ്ധതിയുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി

July 5, 2020 - 11:25 pm

ന്യൂഡല്‍ഹി: ഭൂമിയുടെ അന്തരീക്ഷം നേര്‍ത്ത് ഇല്ലാതാകുന്ന അതിര് വരെ വിനോദത്തിന് വേണ്ടി യാത്ര ചെയ്യണോ? അതിനുള്ള അവസരം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ഫ്‌ളോറിഡ ആസ്ഥാനമായ സ്‌പേസ് പെര്‍സ്‌പെക്ടീവെന്ന അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. ഈ സ്വപ്‌നം സഫലമാവാന്‍ കാലങ്ങളോളം നിങ്ങള്‍ കാത്തിരിക്കേണ്ടന്നാണ് കമ്പനി പറയുന്നത്. അടുത്ത വര്‍ഷം ആദ്യം തന്നെ പദ്ധതി വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങുമെന്നാണ് അവരുടെ അവകാശവാദം.

അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള ബലൂണാണ് യാത്രയ്ക്ക് ഉപയോഗിക്കുക. സ്‌പേസ് ഷിപ്പ് നെപ്റ്റിയൂണ്‍ എന്നാകും ഇതിന് പേരിടുക.

സ്‌പേസ് ക്യാപ്‌സൂളുകള്‍ക്ക് സമാനമായ സഞ്ചാരികള്‍ക്ക് തങ്ങാനുള്ള ഒരു പേടകവും ഇതിനുണ്ടാകും.പദ്ധതിയുടെ ആദ്യ പരീക്ഷണ പറക്കല്‍ 2021ല്‍ നടത്താനാണ് സ്‌പേസ് പെര്‍സ്‌പെക്ടീവ് ഉദ്ദേശിക്കുന്നത്. അലാസ്‌കയിലെ പസഫിക് സ്‌പേസ് പോര്‍ട്ടാകും ബലൂണിന്റെ ലോഞ്ചിങ് കേന്ദ്രമായി ഇവര്‍ ഉപയോഗിക്കുക.ചെറിയ ബാര്‍ ഉള്‍പ്പെടെയുള്ള ആഡംബര സൗകര്യങ്ങള്‍ ഇവയില്‍ ഉണ്ടാകും.ആറുമണിക്കൂറാകും ഇത്തരത്തില്‍ ഭൂമിയുടെ അതിരില്‍ ചുറ്റിത്തിരിയാന്‍ സാധിക്കുക. ഈ ആറുമണിക്കൂര്‍ കാഴ്ചയക്ക് 1.25 ലക്ഷം ഡോളര്‍
( ഏകദേശം 93 ലക്ഷം രൂപ) ചെലവാകും. സാധാരണ യാത്രാ വിമാനങ്ങള്‍ സഞ്ചരിക്കുന്നതിനേക്കാള്‍ വളരെ ഉയരത്തിലാകും ഇവ എത്തുക. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം ഒരുലക്ഷം അടി മുകളിലായാണ് ബലൂണില്‍ സഞ്ചാരികളെ എത്തിക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *