ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ വ്യാജ രേഖകൾ നൽകി അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്ന 1724 അധ്യാപകരെ പിടികൂടി. ഇവരിൽ നിന്നും ഈടാക്കേണ്ട പിഴയുടെ ആകെത്തുക 900 കോടിയാണ്. ഉത്തർപ്രദേശിലെ എല്ലാ അടിസ്ഥാന വിദ്യാഭ്യാസ അധികാരികളോടും എല്ലാ അധ്യാപകരെ കുറിച്ചുമുള്ള അന്വേഷണ റിപ്പോർട്ട് ജൂലൈ മൂന്നാം തീയതി മുമ്പ് നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസ വിഭാഗത്തിലെ എന്നപോലെതന്നെ ഉയർന്ന വിദ്യാഭ്യാസ തലത്തില്‍ പ്രവർത്തിക്കുന്ന അധ്യാപകരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുവാനും മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടു.
ഉത്തർപ്രദേശിലെ വ്യാജ രേഖകൾ നൽകി 24 ജില്ലകളിൽ അദ്ധ്യാപകജോലി ചെയ്തിരുന്ന അനാമിക ശുക്ലയെ പിടിച്ചതിനുപിന്നാലെ 1427 വ്യാജ അധ്യാപകരെയാണ് പിടിക്കാൻ ഇടയായത്. 930 അധ്യാപകരെ സർവീസിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. അധ്യാപകരുടെ വിവരങ്ങൾ മാത്രമല്ല ഇവർക്ക് കള്ള രേഖകൾ ഉണ്ടാക്കികൊടുത്തുക്കൊണ്ടിരിക്കുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ആഗ്രയിലുള്ള ഡോക്ടർ ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റിയിൽനിന്ന് വ്യാജ അധ്യാപന സർട്ടിഫിക്കറ്റ് നൽകുന്നവരെ കുറിച്ചുള്ള അന്വേഷണം സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തുന്നുണ്ട്.




