ന്യൂഡല്‍ഹി: ന്യൂ മെക്സിക്കോയിലെ സാന്റേ ഫെ സിറ്റിയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് അജ്ഞാതര്‍ അടിച്ച് തകര്‍ത്തു.ഒരു ലക്ഷം യുഎസ് ഡോളറിന്റെ നാശനഷ്ടങ്ങളാണ് സിഖുകാരന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ പാലസ് റെസ്റ്റോറന്റിന് ഉണ്ടായിട്ടുള്ളത്. ഹോട്ടലിന്റെ ചുമരില്‍ വിദ്വേഷ സന്ദേശങ്ങളും എഴുതിയിട്ടുണ്ടായിരുന്നു. ട്രംപ് അധികാരത്തിലെത്തും, വീട്ടില്‍ പോവു എന്നാണ് സന്ദേശങ്ങളിലൊന്ന്. സംഭവം ലോക്കല്‍ പോലീസും എഫ്ബിഐയും അന്വേഷിക്കുന്നുണ്ട്.
ബുധനാഴ്ച (24-06-20)യാ്ണ് സംഭവം. എച്ച് -1 ബി ഉള്‍പ്പെടെയുള്ള വിദേശ വര്‍ക്ക് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടതിന്റെ പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

