റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രഹ്‌ന ഫാത്തിമയുടെ വീട്ടില്‍ റെയ്ഡ്‌ ; പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തു.

June 25, 2020 - 4:19 pm

കൊച്ചി: രഹ്‌ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ രഹ്‌ന ഫാത്തിമ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പനമ്പള്ളിനഗറില്‍ രഹ്‌ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് എറണാകുളം സൗത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനെത്തിയത്. വീട്ടില്‍നിന്ന് കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നഗ്‌നവീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രഹ്‌ന ഫാത്തിമയ്ക്കെതിരേ കേസെടുത്തത്. പോക്സോ ആക്ട് സെക്ഷന്‍ 13, 14, 15 എന്നിവയും ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ വി അരുണ്‍പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്‌ന ഫാത്തിമയ്ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *