റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചു കോടി രൂപ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

June 20, 2020 - 1:01 pm

ചൈനീസ് അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബു വിന്റെ കുടുംബത്തിന് അഞ്ചു കോടി രൂപ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ ഇന്നലെ (19-06-20) പ്രഖ്യാപിച്ചു. സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും, വീട് വയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു. മറ്റ് ജവാന്മാരുടെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കും.

തെലങ്കാന സൂര്യപേട്ട സ്വദേശിയായിരുന്നു കേണല്‍ സന്തോഷ് ബാബു. ദില്ലിയില്‍ താമസിക്കുന്ന ഭാര്യ സന്തോഷിയും രണ്ട് മക്കളടങ്ങുന്ന കുടും ബത്തെ നേരത്തെ നാട്ടിലേക്ക് എത്തിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോംഗോ ദൗത്യത്തിലുള്‍പ്പെടെ സജീവ സാന്നിധ്യമായിരുന്നു കേണല്‍ സന്തോഷ് ബാബു.

വരുന്ന രണ്ട് ദിവസവും തിരക്കിലായിരിക്കുമെന്നും രണ്ട് മാസത്തിനുളളില്‍ എല്ലാം ശാന്തമാകുമെന്നുമായിരുന്നു അവസാന ഫോണ്‍ വിളിയില്‍ സന്തോഷ് ബാബു ഭാര്യ സന്തോഷിയോട് പറഞ്ഞത്. ലഡാക്കില്‍ കടന്നുകയറിയ ചൈനീസ് സേനയെ പ്രതിരോധിക്കവെ കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പടെ 20 ധീരസൈനികരാണ് വീരമൃത്യു വരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *