റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒന്നും നടന്നിട്ടില്ലാത്ത മട്ടിൽ ചൈനീസ് ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ; 35 ചൈനീസ് സൈനികർ മരിച്ചതായി അമേരിക്കൻ ഇൻറലിജൻസ് റിപ്പോർട്ട്

June 17, 2020 - 6:25 pm

ന്യൂഡൽഹി: തിങ്കളാഴ്ച രാത്രിയിൽ അതിർത്തിയിൽ യാതൊന്നും സംഭവിച്ചതായി അറിയാത്ത മട്ടിലാണ് ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ. സ്വതന്ത്ര മാധ്യമങ്ങൾ ചൈനയിൽ ഇല്ല സർക്കാരിന്റേയും പാർട്ടിയുടെയും നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളാണ് മൗനം പാലിക്കുന്നത്. പിന്നെ രാത്രിയിൽ ഗാൽവനോ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 35 പീപ്പിൾസ് ലിബറേഷൻ ആർമി പട്ടാളക്കാർ മരിച്ചതായി അമേരിക്കൻ ഇൻറലിജൻസ് വെളിപ്പെടുത്തി. 35 പേർക്ക് മരണം സംഭവിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് അമേരിക്കയുടെ ഇൻറലിജൻസ് വെളിപ്പെടുത്തുന്നത്. മരണം സംഭവിച്ചവരുടെ യോ മരണാസന്ന നിലയിൽ ഉള്ളവരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക് അമേരിക്ക പുറത്തുവിടുന്നത്. സംഘർഷ സ്ഥലത്ത് നിന്ന് ചൈന ഹെലികോപ്റ്റർ ഉപയോഗിച്ച് മൃതദേഹങ്ങളും പരിക്കേറ്റവരെയും നീക്കം ചെയ്തിരുന്നു.

More readഅതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇരുപതിലേറെ ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു; 43 ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവഹാനി എന്ന് റിപ്പോര്‍ട്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *