ഛര്‍ദിച്ച് അവശനിലയില്‍ ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കൊല്ലം: ഛര്‍ദിച്ച് അവശനിലയില്‍ ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മലപ്പുറം പൊലീസ് ക്യാംപിലെ കമാന്‍ഡോയായ അഖിലാണു മരിച്ചത്. അഖിലിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം കടയ്ക്കലിലാണ് സംഭവം. വെള്ളിയാഴ്ചയാണ് അഖില്‍ നാട്ടിലെത്തിയത്. ശനിയാഴ്ച വൈകീട്ട് ഛര്‍ദി തുടങ്ങി. തുടര്‍ന്ന് അവശനിലയിലായ അഖിലിനെ കടയ്ക്കലിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമേര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ എന്താണ് മരണകാരണമെന്ന് വ്യക്തമാവുകയുള്ളൂ. കടയ്ക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം