റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചായത്ത് പ്രസിഡന്റ് അടക്കം കല്ലെറിഞ്ഞ് ഓടിച്ചതില്‍ മനംനൊന്താണ് കൊറോണ രോഗി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പരാതി നല്‍കി

June 14, 2020 - 10:14 am

തിരുവനന്തപുരം: പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ കല്ലെറിഞ്ഞ് ഓടിച്ചതില്‍ മനംനൊന്താണ് കൊറോണ രോഗി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പരാതി നല്‍കി. ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് പരാതി. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നിറങ്ങി ആനാടെത്തിയ ഉണ്ണിയെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കല്ലെറിഞ്ഞു വീഴ്ത്തിയതായി പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ ഉണ്ണിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ വിഷമത്തിലാണ് ഉണ്ണി ആത്മഹത്യ ചെയ്തതെന്ന് പരാതിയിലുണ്ട്. വ്യാഴാഴ്ച ഉണ്ണിയുടെ സംസ്‌കാര ചടങ്ങിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ബന്ധുക്കള്‍ തടഞ്ഞിരുന്നു.

ഉണ്ണിക്ക് കോവിഡ് ആണെന്ന് അറിഞ്ഞതുമുതല്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും ഉണ്ണിയുടെ കുടുംബത്തെ ഒറ്റപ്പെടുത്തി ആക്ഷേപിച്ചിരുന്നതായി പരാതിയിലുണ്ട്. മെയ് 28ന് കോവിഡ് സ്ഥിരീകരിച്ച ഉണ്ണി രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയത്. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് സുരേഷും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇയാളെ വളഞ്ഞു. അമ്മയെ കാണാനാണ് വന്നതെന്നും ഉപദ്രവിക്കരുതെന്നും ഉണ്ണി പറഞ്ഞെങ്കിലും സ്ഥലംവിട്ടില്ലെങ്കില്‍ തല്ലിയോടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ കല്ലേറുമുണ്ടായി. ആരോഗ്യപ്രവര്‍ത്തകരും പൊലീസുമെത്തിയാണ് ഇയാളെ രക്ഷിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *