റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി ആയ യുവതിയെ കാണാതായി. സ്‌കൂട്ടര്‍ ആറ്റിന്‍കരയില്‍ നിന്നു കണ്ടുകിട്ടി. തിരച്ചില്‍ നടക്കുന്നു. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി(49)നെയാണ് വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ കാണാതായത്. അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തുനിന്ന് ഇള ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാണാതാവുന്നതിനു തലേദിവസം വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ഇള സ്‌കൂട്ടറില്‍ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞു. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു (കെഎസ്ഇബി സബ് എന്‍ജിനീയര്‍, പാലച്ചിറ), അദീന ലൈജു (പ്ലസ്2 വിദ്യാര്‍ഥിനി).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *