റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെ തടിക്കഷണംകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് തൂങ്ങിമരിച്ചു, ദമ്പതികള്‍ ഇരുവരും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍

June 12, 2020 - 2:51 pm
തിരുവനന്തപുരം: തടിക്കഷണംകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ഇടപ്പറമ്പ് സ്വദേശി പൊന്നന്‍ (70) ആണ് മരിച്ചത്. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ഭാര്യ ലീല(68)യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. പോലീസ് സര്‍വീസില്‍നിന്ന് എസ്ഐ ആയി വിരമിച്ച ആളാണ് ലീല. പൊന്നന്‍ റിട്ട. എഎസ്ഐ ആണ്. 
	കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിനു കാരണമെന്ന് പോലീസ് പറയുന്നു. രാവിലെ ഏഴരയോടെ പൊന്നനും ലീലയും തമ്മില്‍ വഴക്കുണ്ടാവുകയും തടിക്കഷണമെടുത്ത് പൊന്നന്‍ ഭാര്യയുടെ തലയില്‍ അടിക്കുകയുമായിരുന്നു. അടിയേറ്റ് ലീല അബോധാവസ്ഥയിലായി. അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചു. ആംബുലന്‍സ് വന്ന് ലീലയെ കയറ്റികൊണ്ടുപോയതിനെ തുടര്‍ന്ന് പുറത്തേക്ക് പോയ പൊന്നനെ പിന്നീട് വീടിനു സമീപത്തെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *