റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പന്തല്ലൂരില്‍ ഒളിച്ചു കഴിയുകയായിരുന്ന അഞ്ചംഗ ബംഗ്ലാദേശി കുടുംബം അറസ്റ്റില്‍

June 12, 2020 - 1:34 pm

കൊടകര: ഒളിച്ചു കഴിയുകയായിരുന്ന അഞ്ചംഗ ബംഗ്ലാദേശി കുടുംബം അറസ്റ്റില്‍. തങ്ങള്‍ ബംഗ്ലാദേശികളാണെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ബംഗ്ലാദേശിലെ കല്‍ന ജില്ലയില്‍ സുതൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ ഗോയിസഗസ സ്വദേശികളായ ബിന്‍ലാല്‍(40), ഭാര്യ മുക്ത(35), മകള്‍ ജന്നത്ത്(20), ഇവരുടെ 20 ദിവസം പ്രായമുള്ള കൈക്കുഞ്ഞ്, നാലുവയസുള്ള കുട്ടി എന്നിവരെ യാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ പൗരത്വവും മേല്‍വിലാസവും തെളിയിക്കുന്ന രേഖകളൊന്നും ഉണ്ടായിരുന്നില്ല. പന്തല്ലൂരില്‍ വീടു വാടക യ്‌ക്കെടുത്ത് കഴിഞ്ഞ 11 മാസമായി ഇവര്‍ ആക്രിക്കച്ചവടം നടത്തി വരുകയായി രുന്നു.

പന്തല്ലൂരിലെ ഒരു വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുച്ചിറയില്‍ ആക്രി പെറുക്കാനെത്തിയ ബിന്‍ലാലിനെ നാട്ടുകാര്‍ ചേര്‍ന്ന് ചോദ്യംചെയ്തപ്പോഴാണ് താന്‍ ബംഗ്ലാദേശിയാണെന്ന് ഇയാള്‍ സമ്മതിച്ചത്. വെള്ളിക്കുളങ്ങര പോലിസ് സ്ഥലത്തെത്തി ബിന്‍ലാലിനെ കസ്റ്റഡിയിലെടുത്ത് കൊടകര പോലീസിനു കൈമാറി. തുടര്‍ന്ന് പോലീസ് പന്തല്ലൂരിലെത്തി കുടുംബാംഗങ്ങളെയും കസ്റ്റഡിയെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *