റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകം ഭക്ഷ്യ ക്ഷാമത്തിലേക്ക്, 49 ദശലക്ഷത്തോളം ജനം അതീവ ദരിദ്രാവസ്ഥയിലേക്ക് പോവുമെന്നും യുഎന്‍

June 11, 2020 - 1:52 pm

ന്യൂഡല്‍ഹി: കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശമായ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണ് ലോകം നില്‍ക്കുന്നതെന്നും ഐക്യരാഷ്ട്രസഭ.

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന മാന്ദ്യം പാവപ്പെട്ട ജനങ്ങള്‍ക്ക് പോഷകാഹാരംപോലും അപ്രാപ്യമാക്കിത്തീര്‍ക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഇന്നലെ ബുധനാഴ്ച(10-06-20)യാണ് അദ്ദേഹം ജനീവയില്‍ ഇക്കാര്യം പറഞ്ഞത്.

വലിയ ദുരന്തം ഒഴിവാക്കാന്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും സംഘടന വ്യക്തമാക്കി. 49 ദശലക്ഷത്തോളം ജനങ്ങള്‍ അതീവ ദരിദ്രാവസ്ഥയിലേക്ക് പോവും. 5 വയസിന് താഴെയുള്ള 144 ദശലക്ഷം കുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെ നേരിടാന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. ഭക്ഷണത്തിന് ഇതുവരെ ഒരു ബുദ്ധിമുട്ടും അനുഭവിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ക്ക് പോലും പ്രശ്‌നങ്ങള്‍ നേരിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *