റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പയ്യനം – വീണ്ടശ്ശേരി – വിലങ്ങാന്നൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു

June 11, 2020 - 1:53 pm

തൃശൂര്‍: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പയ്യനം കോളനിയില്‍ നിന്നും വീണ്ടശേരി വഴി വിലങ്ങനൂര്‍ വരെ മലയോര മേഖലയിലൂടെയുള്ള റോഡിന്റെ ഉദ്ഘാടനം ഗവ. ചീഫ് വിപ് അഡ്വ. കെ. രാജന്‍ നിര്‍വ്വഹിച്ചു. പയ്യനം മുതല്‍ വീണ്ടശ്ശേരി വരെയുള്ള ഒരു കി.മീ. ദൂരം വരുന്ന റോഡിന്റെ പണിയാണ് പൂര്‍ത്തീകരിച്ചത്. ഇതോടെ പീച്ചിയില്‍ നിന്നും നടത്തറ, പുത്തുര്‍ ഭാഗങ്ങളിലേക്ക് യാത്ര കൂടുതല്‍ സൗകര്യപ്രദമായി. ജില്ലാ പഞ്ചായത്തിന്റെ 45 ലക്ഷം രൂപ ചെലവിലാണ് പണി പൂത്തീകരിച്ചത്. 56 മീറ്റര്‍ നീളത്തില്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ പാര്‍ശ്വഭിത്തി കെട്ടി 600 മീറ്റര്‍ ഐറിഷ് ഡ്രൈനേജ് നിര്‍മ്മിച്ചും 60 മീറ്റര്‍ കോണ്‍ക്രീറ്റിംഗും 930 മീറ്റര്‍ ടാറിംഗും ഇതോടൊപ്പം പൂര്‍ത്തീകരിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി. അനിത, വാര്‍ഡ് മെമ്പര്‍ ലില്ലി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5100/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *