റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി വന്യജീവിശല്യം: നടപടി കള്‍ക്കായി പ്രത്യേക യോഗം ചേര്‍ന്നു

June 11, 2020 - 2:07 pm

ഇടുക്കി : മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവിശല്യം രൂക്ഷമായതോടെ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പ് മേധാവികളുടെ പ്രത്യേക യോഗം ചേര്‍ന്നു.  ഇടുക്കി എം. പി ഡീന്‍ കുര്യാക്കോസ്, ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍, സബ്കളക്ടര്‍  പ്രേംകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാ യിരുന്നു യോഗം.

 വന്യജീവി ആക്രമണത്തില്‍ നാശനഷ്ടം സംഭവിക്കുന്ന വ്യാപരികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചും  കാട്ടനകളടക്കം മൂന്നാര്‍ ടൗണിലേക്കിറങ്ങാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ ക്കുറിച്ചും യോഗം വിശകലനം ചെയ്തു. തോട്ടം മേഖല, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖല, വനാതിര്‍ത്തിയിലുള്ള മറ്റ് ജനവാസ മേഖലകളിലെയും താമസക്കാരെ ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണ് വന്യജീവിശല്യമെന്നും യോഗം വിലയി രുത്തി.

 ആവശ്യമായ സാഹചര്യത്തില്‍ മന്ത്രിതല യോഗം ചേരാനും ഇന്നു നടന്ന യോഗ ത്തില്‍ തീരുമാനിച്ചു. ലോക്ക് ടൗണ്‍ ദിനങ്ങളില്‍ മൂന്നാറില്‍ പതിവായി കാട്ടാന കളിറങ്ങുകയും കടകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. മൂന്നാര്‍ ഡി.എഫ്.ഒ കണ്ണന്‍, മുന്‍ എം. എല്‍ എ ഏ.കെ മണി, വ്യാപാരി വ്യാവസായി യുണിറ്റ് പ്രസിഡന്റ് ബാബു ലാല്‍ , വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ , വിവിധ വകുപ്പ്തല ഉദ്യോഗ സ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5094/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *